കട്ടപ്പന: നഴ്‌സസ് ദിനത്തില്‍ ജില്ലയിലെ വിവിധ ആശുപത്രികളിലെ നഴ്‌സ്മാരെ ആദരിച്ച് ഇരട്ടയാര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍സിസി യൂണിറ്റ്. എന്‍.സി.സി ഓഫീസര്‍ റെജി ജോസഫിന്റെ നേതൃത്വത്തില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ഉപഹാരം നല്‍കി. കൂടാതെ കട്ടപ്പന, പുറ്റടി സിഎച്ച് സി എന്നിവിടങ്ങളിലെ രോഗികള്‍ക്ക് കുടിവെളളവും അവശ്യ സാധനങ്ങളും എത്തിച്ചുനല്‍കി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് കരിവേലിക്കല്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റോസിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നെടുംകണ്ടം 33 കേരള ബെറ്റാലിയന്റെ കീഴിലുളള ഇരട്ടയാര്‍ യൂണിറ്റ് 25 ദിവസമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വിവിധ മേഖലകളില്‍ സജീവമായി ഇടപെട്ടുവരുന്നു. കട്ടപ്പന, ഉപ്പുതറ,വണ്ടന്മേട് തങ്കമണി സ്റ്റേഷനുകളുടെ പരിധിയില്‍ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കുപ്പിവെളളം, ബിസ്‌ക്കറ്റ്, സാനിറ്റൈസര്‍, മുഖാവരണം, ഗ്ലൗസ് തുടങ്ങിയവ വിതരണം ചെയ്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ സൗജന്യമായി പരിശോധനാ കേന്ദങ്ങളില്‍ എത്തിക്കുന്നതിനും ഇവര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.

