കോഴിക്കോട്: 32 തദ്ദേശ സ്ഥാപനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ന് മുകളിൽ

കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ 30 ശതമാനത്തിന് മുകളിലുള്ളത് 32 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. തൂണേരി, ഒളവണ്ണ ഗ്രാമ പഞ്ചായത്തുകളിലാണ് ജില്ലയിൽ ഉയർന്ന നിരക്കുള്ളത്. ഇവിടെ 43 ശമതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാമനാട്ടുകര മുനിസിപ്പാലിറ്റി (41) വേളം (40) പഞ്ചായത്ത് എന്നിവിടങ്ങളിലും രോഗവ്യാപന തോത് കൂടുതലാണ്. കായണ്ണ, കൂരാച്ചുണ്ട് ചങ്ങരോത്ത് പഞ്ചായത്തുകളിൽ 20 ശതമാനത്തിന് താഴെയാണ് നിരക്ക്. 28 ശതമാനമാണ് കഴിഞ്ഞ ഒരാഴ്ചയിലെ ജില്ലയുടെ ആകെയുളള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Share
അഭിപ്രായം എഴുതാം