ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. 13/05/21 വ്യാഴാഴ്ച രാവിലത്തെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ 3,62,727 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4120 പേർ മരിക്കുകയും ചെയ്തു. 3,52,181 പേർ രോഗമുക്തി നേടി.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 2,37,03,665 ആയി. 2,58,317 പേരാണ് ആകെ മരിച്ചത്. നിലവിൽ 37,10,525 പേർ ചികിത്സയിൽ തുടരുന്നുണ്ട്.
മഹാരാഷ്ട്രയിലാണ് 12/05/21 ബുധനാഴ്ച ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് -46,781. പിന്നാലെ 43,529 രോഗികളുമായി കേരളം രണ്ടാമതുണ്ട്. കർണാടകയിൽ 39,998ഉം തമിഴ്നാട്ടിൽ 30,355ഉം രോഗികളാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്.
അതേസമയം, ഡൽഹിയിലും യു.പിയിലും കോവിഡ് നിരക്ക് കുറഞ്ഞുവരുന്നത് ആശ്വാസത്തിനിടയാക്കുന്നു. ഡൽഹിയിൽ 13,287 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. യു.പിയിൽ 18,125 പേർക്കാണ് രോഗബാധ.

