മുംബൈ; കോവിഡിന് പിന്നാലെ ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് രാജ്യമാകെ പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂച്ചിപ്പിക്കുന്നു. പല സംസ്ഥാനങ്ങളും ബ്ലാക്ക് ഫംഗസിന്റെ പിടിയിലാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം ബ്ലാക്ക് ഫംഗസ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് രണ്ടായിരത്തിലധികം ബ്ലാക്ക് ഫംഗസ് എന്ന മ്യൂക്കോര്‍മൈക്കോസിസ് കേസുകള്‍ ഉണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യ അധികൃതര്‍ പറയുന്നു. യുപിയുിലും അതിഭീകര അവസ്ഥയാണ്. കോവിഡ് മാറിയവരിലും കോവിഡ് രോഗികളിലും ബ്ലാക്ക് ഫംഗസ് അധികമായി കാണുന്നുണ്ട്. ലഖനൗവിലെ കിംഗ്സ് ആശുപത്രിയില്‍ മൂന്നുമാസത്തിനിനിടെ ഏഴുകേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. നാലുപേര്‍ ഇപ്പോഴും രോഗമുക്തി നേടിയിട്ടില്ല.
തലച്ചോറിനേയും ശ്വാസകോശത്തേയും ബ്ലാക്ക് ഫംഗസ് ബാധിക്കും. പ്രമേഹമുളളവരുടെ ജീവന് കവരാനും ഇടയാക്കുകയും ചെയ്യുന്ന മാരക രോഗമാണിത്. മഹാരാഷ്ട്രയിലെ താനെയില്‍ ബ്ലാക്ക് ഫംഗസിനെ തുടര്‍ന്ന് രണ്ട് രോഗികള്‍ മരിച്ചു. ആറുപേര്‍ ജില്ലയില്‍ ചികിത്സയിലാണ്. രണ്ടായിരം കേസുകള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. രാജസ്ഥാനിലും സ്ഥിതി ഗുരുതരമാണ്. ജയപൂരില്‍ കഴിഞ്ഞ 12 മണിക്കൂറിനിടെ 14 രോഗികളാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ 2 പേര് റാഞ്ചിയില്‍ നിന്നും നാലുപേര്‍ രാജസ്ഥാനില്‍ നിന്നും അഞ്ചുപേര്‍ ഉത്തരപ്രദേശില്‍ നിന്നും ബാക്കിയുളളവര്‍ ദില്ലിയില്‍ നിന്നുമാണ്.
ഒഡീഷ്യയില്‍ ആദ്യ കേസ് റിപ്പോര്‍ട്ടുചെയ്തു. ഇയാള്‍ക്ക് ഉയര്‍ന്ന നിരക്കിലുളള പ്രമേഹമുണ്ട്. മദ്ധ്യപ്രദേശില്‍ രോഗത്തെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചു. 13 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ടുചെയ്തത്. ഇവിടത്തെ ഡോക്ടര്‍മാര്‍ അമേരിക്കന്‍ ഡോക്ടര്‍മാരുമായി രോഗത്തെ പ്രതിരോധിക്കുന്ന കാര്യം ചോദിച്ചറിയുന്നുണ്ട്. ഗുജറാത്തില്‍ നൂറിലധികം കേസുകളാണുളളത്. പലരുടേയും കാഴ്ച പോയി. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകളുളളത്. ബ്ലാക്ക് ഫംഗസിനുളള മരുന്നായ ആംഫോടെറിസിന്‍ ബിയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

