കേരള ചരിത്രത്തിൽ നീണ്ട അധ്യായത്തിന് വിരാമമിട്ടുകൊണ്ട് പ്രിയപ്പെട്ടവരുടെ കുഞ്ഞമ്മ യാത്രയായി

പ്രസ്താവനകൾ കൊണ്ടും അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും ആർക്കുമുന്നിലും തലകുനിക്കാത്ത ധീര വനിതയായിരുന്ന ഗൗരിയമ്മയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് നിരവധി ആളുകൾ എത്തിയിട്ടുണ്ട്. കേരളരാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയായിരുന്ന എല്ലാവരുടെയും പ്രിയപ്പെട്ട കുഞ്ഞമ്മ ഓർമ്മയാവുമ്പോൾ കേരള ചരിത്രത്തിൽ ഒരു നീണ്ട അധ്യായമാണ് അവസാനിക്കുന്നത്. ഗൗരിയമ്മ ഇല്ലാത്ത കേരള രാഷ്ട്രീയം ശുഷ്കമാണ്. കർക്കശ നിലപാടുകൾക്ക് പുറമേ ഒരു കാർക്കശ്യക്കാരി ആണെന്ന് അടക്കം പറച്ചിൽ ഗൗരി അമ്മയെ കുറിച്ച് ഉണ്ടായിരുന്നു. എങ്കിലും അതിനുള്ളിലെ ആർദ്ര മനസ്സ് പലരും തിരിച്ചറിഞ്ഞിട്ടുള്ളതാണ്.

തന്റെ 101-ാം പിറന്നാളിന് ഗൗരിയമ്മ വനിതക്ക് നൽകിയ അഭിമുഖത്തിൽ തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നപ്പോൾ പറഞ്ഞതിങ്ങനെ. പണ്ട് ഞങ്ങൾ ദൈവം ഇല്ല എന്നൊക്കെ പറഞ്ഞു. ഇപ്പോൾ രാത്രി ഞാൻ ആരും കാണാതെ കിടന്നു ദൈവത്തെ പ്രാർത്ഥിക്കും. ഞാൻ ഒറ്റയാണ്. എനിക്ക് ആരുമില്ല. എനിക്ക് മക്കൾ ഉണ്ടായിരുന്നെങ്കിൽ എന്ന് പറഞ്ഞു ഒരു ബുക്ക് വേണമെങ്കിൽ എനിക്ക് എഴുതാം. ഗൗരിയമ്മ പറഞ്ഞു.

ജയിലിൽ വച്ചുണ്ടായ പ്രണയത്തെക്കുറിച്ചും ടിവി തോമസുമായി ഉണ്ടായ വിവാഹജീവിതത്തെക്കുറിച്ചുമെല്ലാം ഗൗരിയമ്മ മനസ്സ് തുറന്നിരുന്നു. കൂടാതെ ശബരിമല വിഷയത്തിലും ഗൗരിയമ്മക്ക് തന്റേതായ നിലപാടുകൾ ഉണ്ടായിരുന്നു. ശബരിമലയിൽ മാത്രമല്ല, കേരളത്തിലെ മുഴുവൻ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ത്രീകളെ കയറ്റണം എന്നാണ് തന്റെ നിലപാടെന്നും ഗൗരിയമ്മ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →