കോഴിക്കോട്: ജില്ലയിലെ 56 കോവിഡ് ആശുപത്രികളിലായി 1056 കിടക്കകൾ

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 56 കോവിഡ് ആശുപത്രികളിലെ 3221 കിടക്കകളിൽ 1056 എണ്ണം ഒഴിവുണ്ട്. 76 ഐ. സി.യു കിടക്കകളും 23 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 345 കിടക്കകളും ഒഴിവുണ്ട്. 13 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 301 കിടക്കകൾ, 22 ഐ. സി. യു,  11 വെന്റിലേറ്റർ, 175 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്.

10 സി.എഫ്.എൽ.ടി.സികളിലായി ആകെയുള്ള 916 കിടക്കകളിൽ 486 എണ്ണം ബാക്കിയുണ്ട്. എസ്. എൽ. ടി.സികളായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ 50 കിടക്കകളും, കാരപ്പറമ്പ് ഹോമിയോ കോളേജിൽ 26 എണ്ണവും, എൻ.ഐ. ഇ. എൽ. ടിയിൽ 100 എണ്ണവും എൻ. ഐ. ടി എം. ബി. എ ഹോസ്റ്റലിൽ 195 കിടക്കകളും ഒഴിവുണ്ട്. 79 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2015 കിടക്കകളിൽ 1570 എണ്ണം ഒഴിവുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →