കോവിഡ് ലക്ഷണങ്ങൾക്ക് ആയുർവേദം ഫലപ്രദമെന്ന് മാധ്യമ പ്രവർത്തകൻ

തൃശ്ശൂർ: കോവിഡിന്റെ തീവ്രമായ ലക്ഷണങ്ങളെ പോലും ശമിപ്പിക്കാൻ ശേഷിയുള്ള ആയുർവേദ മരുന്നുകൾക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടില്ല എന്നാണ് ഈ രംഗത്തെ പലരും പറയുന്നത്. വെറും രണ്ടോ മൂന്നോ ദിവസത്തെ ആയുർവേദ ഔഷധ പ്രയോഗം കൊണ്ട് നഷ്ടപ്പെട്ട മണവും രുചിയുമുൾപ്പടെ തിരിച്ചു കിട്ടിയ നിരവധി കോവിഡ് രോഗികളുണ്ട്. അങ്ങനെയൊരാളാണ് മുംബൈയിലെ മാധ്യമ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശിയായ എം ജയശങ്കർ. കോവിഡിൽ പകച്ചു നിൽക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ് 42 കാരനായ ജയശങ്കറിന്റെ അനുഭവക്കുറിപ്പ്.

കോവിഡിന്റെ ഒന്നാം തരംഗ കാലമായ 2020 ജൂലൈ മാസം സ്വകാര്യ ആവശ്യത്തിനായി കുടുംബത്തോടൊപ്പം ഹൈദരാബാദിലായിരുന്നു ജയശങ്കർ. വിവിധ ആവശ്യങ്ങൾക്കായി കടകളിലും മറ്റും പോയിരുന്നത് ജയശങ്കറായിരുന്നു. അങ്ങനെയാണ് ഒരു ദിവസം തലവേദനയും പനിയും ശരീരവേദനയും തുടങ്ങുന്നത്.

കടുത്ത പനി, തലവേദന, ശരീരവേദന, തൊണ്ടവേദന, രുചി ഇല്ലായ്മ, മണം ഇല്ലായ്മ ഇതൊക്കെ അനുഭവപ്പെട്ടതായി ജയശങ്കർ പറഞ്ഞു. ആശുപത്രിയിൽ പോകാതെ വീട്ടിൽ വിശ്രമിക്കാനായിരുന്നു ജയശങ്കറിന്റെ തീരുമാനം. ദേഹത്തു വേദനയും പനിയും കലശലായപ്പോൾ മുൻപ് പരിചയമുണ്ടായിരുന്ന നവി മുംബൈയിലെ സിംസാർ ആയുർവേദ ആശുപത്രിയിലെ ഒരു ഡോക്ടറുമായി ബന്ധപ്പെട്ടു. അസുഖ വിവരം ഫോണിൽ കൂടി ചോദിച്ചറിഞ്ഞ ഡോക്ടർ രണ്ടു തരം കഷായ കൂട്ടും ഗുളികകളും കൊറിയർ വഴി അയച്ചുകൊടുത്തു. അങ്ങനെ പത്ത് ദിവസം കഴിക്കേണ്ട കഷായം വീട്ടിൽ തന്നെ തയ്യാറാക്കി ഡോക്ടർ ഉപദേശിച്ച പ്രകാരം അത് കഴിച്ചതായി ഇദ്ദേഹം പറയുന്നു.

വെറും രണ്ടു ദിവസം കൊണ്ടു തന്നെ പനിയും തലവേദനയും ശരീര വേദനയും കുറഞ്ഞതായി ജയശങ്കർ സാക്ഷ്യപ്പെടുത്തുന്നു. “ആറു ദിവസം കൊണ്ട് പനിയും ശരീരവേദനയും പൂർണമായും സുഖപ്പെട്ടെങ്കിലും രുചിയും മണവും തിരിച്ചു കിട്ടാൻ 15 ദിവസമെങ്കിലും എടുത്തു. ഇപ്പോഴും മാസത്തിൽ ഒരിക്കൽ 5 ദിവസം പ്രതിരോധ ശക്തി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്ന കഷായം കഴിക്കുന്നുണ്ട്. “
ജയശങ്കർ സമദർശിയോടു പറഞ്ഞു.

ആയുഷ്മന്ത്രാലയത്തിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റയുമെല്ലാം നേതൃത്വത്തിൽ തികച്ചും ഫലപ്രദമായ ഇത്തരം മരുന്നുകൾക്ക് കൂടുതൽ പ്രചാരം നൽകണമെന്ന പക്ഷക്കാരനാണ് ഇദ്ദേഹം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →