കൊച്ചി: ദേശീയപാതയിലെ മാടവനയിലുണ്ടായ വാഹനാപകടത്തില്‍യുവതി മരിച്ചു. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രിയിലെ നഴ്‌സായ അനുതോമസ്(32) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് ആലപ്പുഴ ഭാഗത്തുനിന്നും വരികയായിരുന്ന അനു സിഗ്നൽ ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മുന്നോട്ടെടുത്തപ്പോള്‍ വൈറ്റില ഭാഗത്തുനിന്നും അതിവേഗത്തിലെത്തിയ ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ യുവതി മരിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഭര്‍ത്താവ് വിദേശത്താണ്. മകന്‍ എലന്‍.
വാഹനാപകടത്തില്‍ യുവതി മരിച്ചു
