വാഷിംഗ്ടൺ: ലോകം മുഴുവന്‍ രണ്ടാം തരംഗ കൊറോണാ വൈറസിനെതിരെ പോരാടുമ്പോള്‍ ചൈന ഇന്ത്യയെ ലക്ഷ്യമിട്ട് സൈനീക താവളങ്ങള്‍ ഒരുക്കുന്ന തെരക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡൊന്നും ചൈനക്ക് ബാധകമല്ലെന്ന നിലയിലാണ് പ്രവര്‍ത്തനങ്ങള്‍ .ഇന്ത്യയെ വളയാന്‍ 2015 മുതല്‍ ഭൂട്ടാന് താഴ്വരയില് റോഡുകള്‍, കെട്ടിടങ്ങള്‍ , സൈനീക പോസ്റ്റുകള്‍ എന്നിവയുടെ വിപുലമായ ശൃംഗലയാണ് ചൈന നിര്‍മ്മിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്ഥാപിക്കുകയും പ്രദേശത്ത് സിവിലിയന്മാരെയും സുരക്ഷാ സേനയെയും വിന്യസിക്കുകയും ചെയ്യുന്ന ചൈനയുടെ ലക്ഷ്യം ഇന്ത്യന്‍ അതിര്‍ത്തികളാണ്. സൈനീക ഉപകരണങ്ങള്‍ വിന്യസിക്കുന്നതിലൂടെ ഇന്ത്യയെ വളയുക തന്നെയാണ് ഇതിന്റെ പിന്നിലെ ഏക ലക്ഷ്യമെന്ന് നയതന്ത്ര വിദഗ്ദര്‍ പറയുന്നു.
2015 മുതല്‍ ഭൂട്ടാന് താഴ്വരയില് ഈ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം വ്യക്തമാക്കുന്നത്. ടിബറ്റ് സ്വയം ഭരണ പ്രദേശത്തിന്റെ തെക്ക് ഭൂട്ടാന്റെ അതിര്‍ത്തി ഗ്രാമമായ ഗ്യാല്‍ഫഗില്‍ നര്‍മ്മാണ പ്രവര്ത്തനങ്ങല്ള് നടത്താന്‍ ചൈന തീരുമാനിച്ചിരുന്നു. വിദേശരാജ്യങ്ങളും ഇത് സ്ഥിരീകരിക്കുന്നുണ്ട്. ഹിമാലയന്‍ മേഖലയിലെ ഇന്ത്യയുടെയും മറ്റുരാജ്യങ്ങളുടെയും താല്പര്യങ്ങള്ക്ക് തുരങ്കം വെക്കാന്‍ വര്‍ഷങ്ങളായി തുടരുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ചൈനയുടെ ഈ ശ്രമം. ഇതുമൂലം നൂറുണക്കിന് ഇന്ത്യന്‍ ചൈനീസ് സൈനീകര്‍ 73 ദിവസത്തോളം ഡോക്ലോമില്‍ നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരുന്നു.

