കോട്ടയം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയിലൂടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. നിലവിലെ ആവശ്യതകതയുടെ 50 ശതമാനം ഓക്‌സിജന്‍ ആണ് പ്ലാന്റില്‍ നിന്നും ലഭ്യമാവുക .അന്തരീക്ഷത്തില്‍ നിന്നും നേരിട്ട് ഓക്‌സിജന്‍ വേര്‍തിരിച്ചെടുക്കുന്ന പ്രഷര്‍സിങ് അഡ്‌സോര്‍പ്ഷന്‍ സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുളള പ്ലാന്റാണ് പ്രവര്‍ത്തന സജ്ജമായിട്ടുളളത്. മിനിട്ടില്‍ 2000 ലിറ്റര്‍ ഓക്‌സിജന്‍ ലഭ്യമാകും.
നിലവില്‍ അത്യാഹിത വിഭാഗത്തിലെ ബെഡുകളിലേക്ക് നേരിട്ടാണ് ഓക്‌സിജന്‍ വിതരണം നടത്തുന്നത്. കോവിഡ് പാശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളേജ് നേരിട്ട പ്രതിസന്ധിക്കാണ് ഇതുമൂലം പരിഹാരമാവുന്നത്. അമേരിക്കന്‍ നിര്‍മ്മിത യന്ത്രങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 2.35 കോടിയും നിര്‍മ്മാണ ചെലവുകള്‍ക്കായി സംസ്ഥാനം 85 ലക്ഷവും രൂപയാണ് ഇതിനായി ചെലവഴിച്ചത്. പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചതോടെ പുറത്തുനിന്ന് വാങ്ങേണ്ടിവരുന്ന ഓക്‌സിജന്റെ അളവ് പകുതിയായി കുറക്കാന്‍ കഴിയും.

