തിരുവനന്തപുരം: മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പടെയുളള രാസഅത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഓക്‌സിജന്‍ വിതരണത്തിലുണ്ടാകുന്ന ചോര്‍ച്ച അനുചിതമായ വൈദ്യുതീകരണം അനുചിതായ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയിലൂടെ ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍/ സ്വകാര്യ ആശുപത്രികള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

അപകടം നടക്കാതിരിക്കാന്‍ അപകടസാധ്യതയുളളവ കണ്ടെത്തി അടിയന്തിരമായി പരിഹരിക്കേണ്ടതാണ്. ഐസിയുകള്‍, ഓക്‌സിജന്‍ വിതരണമുളള വാര്‍ഡുകള്‍ ഓക്‌സിജന്റെയും രാസവസ്തുക്കളുടെയും സംഭരണം, ഗതാഗത സംവിധാനങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ് ജീവനക്കാര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കണം. അപകടങ്ങള്‍ ഉണ്ടായാല്‍ അത് തരണം ചെയ്യുന്നതിന് ഓരോ ആശുപത്രിയിലും ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീം സജ്ജമാക്കണം.

അപകടമുണ്ടായാല്‍ പാലായനം ചെയ്യാനുളള പദ്ധതി നേരത്തേ തയ്യാറാക്കണം. അടിസ്ഥാന ഫയര്‍ സേഫ്റ്റി ഉപകരണങ്ങല്‍, ഐസിയു പോലുളള അടച്ചിട്ട സ്ഥലങ്ങളില്‍ ഇടക്കിടെ വായു പുറത്തുപോകാനുളള ക്രോസ് വെന്റിലേഷന്‍ മെക്കാനിക്കല്‍ വെന്റിലേഷന്‍ തുടങ്ങിയവ സ്ഥാപിക്കേണ്ടതാണ്. തീപിടുത്ത സാധ്യതയുളള കര്‍ട്ടന്‍ തുടങ്ങിയ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണം. ഫയര്‍ ആന്റ് സേഫ്റ്റി കമ്മറ്റി അപകടസാധ്യതകള്‍ തിരിച്ചറിഞ്ഞ് അത് പരിഹരിക്കുകയും വേണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →