തിരുവനന്തപുരം : ഒരു വ്യക്തിക്ക് കോവിഡ് പോസിറ്റീവായല്‍ ഏതുരീതിയിലാണ് രോഗിയും ആരോഗ്യ പ്രവര്‍ത്തകരും പ്രവര്‍ത്തിക്കേണ്ടതെന്നുളളതിന് കൃത്യമായ മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തി സര്‍ക്കാര്‍. കോവിഡ് ടെസ്റ്റ് ചെയ്യുന്നത് സ്വകാര്യ ലാബിലായാലും സര്‍ക്കാര്‍ ലാബിലായാലും പരിശോധനാഫലം അതാത് ജില്ലകളിലെ ഡിപിഎംഎസ് യുകളിലേക്ക് അയക്കണം . അവിടെഫലം എത്തിയാല്‍ ഉടനെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന് (ആര്‍ആര്‍ടി)കൈമാറും അതിനിടയില്‍ എസ്എംഎസ് ആയി ഫലം ടെസ്റ്റ് ചെയ്ത വ്യക്തിക്കും അയക്കും. അത് മൊബൈല്‍ ആപ്പില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
രോഗം പോസിറ്റീവായ വ്യക്തിയെ ആര്‍ആര്‍ടി നേരിട്ട് ബന്ധപ്പെടും. വിവരം രോഗബാധിതനെ അറിയിക്കുന്ന ആളായിരിക്കും ആരോഗ്യ സംവിധാനവുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കോണ്‍ടാക്ട് പോയിന്റ്. ഈ ഉദ്യോഗസ്ഥന്‍ രോഗിയുടെ മറ്റുരോഗാവസ്ഥകളെ കുറിച്ചും വീട്ടിലെ സൗകര്യങ്ങളെക്കുറിച്ചുമുളളള വിവരങ്ങള്‍ അന്വേഷിക്കും . രോഗലക്ഷണങ്ങള്‍ തീരെയില്ലാത്തവരെയും രോഗലക്ഷണങ്ങള്‍ മാത്രമുളളവരെയും വീടുകളില്‍ തന്നെ ക്വാരന്റൈന്‍ ചെയ്യുന്നതിനുളള നിര്‍ദ്ദശങ്ങള്‍ നല്‍കും.
വീട്ടില്‍ ക്വോറന്‍റയിനില്‍ ഇരിക്കാന്‍ പ്രയാസമുളളവര്‍ അവരുടെ പ്രദേശത്തെ വാര്‍ഡ്തല സമിതിയുമായി ബന്ധപ്പെടണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ സജ്ജീകരിച്ച ഡൊമിസിയലറി കെയര്‍ സെന്ററുകള്‍ അവര്‍ക്കുവേണ്ടി ലഭ്യമാക്കും. രോഗബാധിതനാകുന്ന വ്യക്തിയുടെ വീടുകളിലെ മറ്റംഗങ്ങളും സാധാരണ ഗതിയില്‍ പ്രൈമറി കോണ്‍ടാക്ടില്‍ വരുന്നവരായിരിക്കും . ഈ ഘട്ടത്തില്‍ അവര്‍ക്കാവശ്യമായ ഭക്ഷണം മരുന്നുകള്‍ ഉള്‍പ്പടെയുളള സൗകര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് വാര്‍ഡ് ഹെല്‍ത്ത് സമിതികളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് രോഗികളാകുന്ന എല്ലാവരും തന്നെ അവരവരുടെ ഹെല്‍ത്ത് സമിതികളുടെ ചെയര്‍പേഴ്‌സണ്‍ ആയ വാര്‍ഡ് മെമ്പറുടെ നമ്പര്‍ കയ്യില്‍ കരുതണം
വീടുകളില്‍ കഴിയുന്നവര്‍ക്ക് ശ്വാസ തടസം ഉണ്ടാവുകയോ പള്‍സ് ഓക്‌സിമീറ്ററില്‍ ഓക്‌സിജന്റെ നില കുറയുന്ന സാഹചര്യത്തിലോ അവരെ എത്രയും പെട്ടെന്ന് ആശുപത്രിയേക്ക് മാറ്റേണ്ടതാണ് . അത്തരമൊരു ഘട്ടത്തില്‍ ഉടനടി ചെയ്യേണ്ടത് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിലെ കോണ്‍ടാക്ട് ചെയ്യേണ്ട വ്യക്തിയെ ആ വിവരം അറിയിക്കുകയെന്നതാണ്. ആര്‍ആര്‍ടി ആവിവരം ജില്ലാ കണ്‍ട്രോള്‍ യയൂണിറ്റിലേക്ക് കൈമാറുകയും ജില്ലാ കണ്‍ട്രോള്‍ യൂണിറ്റ് ഷിഫ്റ്റിംഗ് യൂണിറ്റിന് നിദ്ദേശം നല്‍കുകയും ചെയ്യും. രോഗാവസ്ഥയുടെ സ്വഭാവം അനുസരിച്ച് ഈ ഷ്ഫ്റ്റിംഗ് ടീം രോഗിയെ സിഎഫ് എല്‍ടിസിയിലേക്കോ സിഎസ് എല്‍ടിസിയിലേക്കോ കോവിഡ് കെയര്‍ ഹോസ്പ്പിറ്റലുകളിലേക്കോ ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളേജിലേക്കോ മാറ്റുന്നതായിരിക്കും.
അതിനായി ആംബുലന്‍സുകള്‍ എല്ലായിടത്തും വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം പഞ്ചായത്തുകളുടെ ആംബുലന്‍സുകളും മറ്റുവാഹനങ്ങളും കേന്ദ്രീകൃത പൂളില്‍ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഷിഫറ്റിംഗ് സംവിധാനത്തെ ശക്തമാക്കിയിട്ടുണ്ട് .രോഗികളെ ആശുപത്രിയിലേക്ക മാറ്റുമ്പോള്‍ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന നിര്‍ദ്ദേശം ജില്ലാകണ്‍ട്രോള്‍ സെന്ററുകള്‍ നല്‍കും. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയും ഐസിയു,വെന്റിലേറ്റര്‍, ബെഡുകള്‍, ഓക്‌സിജന്‍ തുടങ്ങിയവയുടെ ലഭ്യത രോഗികളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളെല്ലാം നിര്‍ബന്ധമായും ജില്ലാ കണ്‍ട്രോള്‍ സെന്ററുകളില്‍ നിരന്തരമായി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ് ഈ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടായിരിക്കും രോഗിയെ ഏത് ആശുപത്രിയിലേക്ക് മാറ്റണമെന്ന് തീരുമാനിക്കുന്നത്.

