തൊടുപുഴ: കോവിഡ് പ്രതിരോധം, ചികിത്സ, കോവിഡാനന്തര ആരോഗ്യപുനഃസ്ഥാപനം എന്നിവകള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പിന് സര്‍ക്കാര്‍ അനുവദിച്ച ഏഴുകോടിരൂപ അടിയന്തിര സഹായം ആയൂര്‍വേദ സാധ്യതകള്‍ക്ക് ഉണര്‍വേകുമെന്ന് ആയുര്‍വേദമെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയെഷന്‍. വര്‍ദ്ധിച്ചുവരുന്ന കോവിഡ് സാഹചര്യത്തില്‍ ആയുര്‍വേദ സാധ്യതകള്‍ പരമാവധി ഉപയോഗിക്കുന്നത് ആശുപത്രിവാസം കുറക്കാന്‍ ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.
ആയുര്‍വേദ ക്ലിനിക്കുകള്‍ വഴി നടന്നുവരുന്ന അമൃതം ,സ്വാസ്ഥ്യം, സുഖായുഷ്യം ഭേഷജം, പുനര്‍ജനി തുടങ്ങിയ കോവിഡ് പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിനെ അഭിനന്ദിച്ചുകൊണ്ട് കേരളാസ്‌റ്റേറ്റ് ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ആര്‍ കൃഷ്ണകുമാര്‍ ജനറല്‍ സെക്രട്ടറി വിജെ സെബി എന്നിവര്‍ അറിയിച്ചു.

