ന്യൂഡൽഹി: രാഷ്ട്രീയ ലോക് ദൾ നേതാവ് അജിത് സിങ് കോവിഡ് ബാധിച്ച് മരിച്ചു. 86 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 06/05/21 വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്.
ഉത്തർപ്രദേശിലെ പ്രമുഖ രാഷ്ട്രീയ നേതാവും മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ മകനുമാണ് അജിത് സിങ്.
രാജ്യസഭയിലും ലോക്സഭയിലും അജിത് സിങ് പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. പി.വി. നരംസിംഹ റാവുവിന്റെ മന്ത്രിസഭയിൽ ചുരുങ്ങിയ കാലം ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രിയുമായിരുന്നു.
പിന്നീട് അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിലും അംഗമായിരുന്നു. 2011ൽ യു.പി.എ സർക്കാറിൽ വ്യോമയാന വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിരുന്നു.