തിരുവനന്തപുരം : സംസ്ഥാനത്ത വ്യാഴാഴ്ചവരെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാദ്ധ്യതയുളളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. 2021 മെയ് 4,5 ബുധനും വ്യാഴവും വയനാട് ജില്ലയിലും, മെയ് ആറിന് പത്തനംതിട്ട ജില്ലയിലുമാണ് ജാഗ്രതാ നിദ്ദേശം ഉളളത്. രണ്ടുജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ട ഇടങ്ങളില്‍ മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുളള ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുളള സമയത്ത് ശക്തമായ ഇടിമിന്നലിനുളള സാധ്യത കൂടുതലാണ്. ഇടിമിന്നലിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദ്ദേശമുണ്ട്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുളള സാധ്യത വര്‍ദ്ധിപ്പിക്കും.
ഇടിമിന്നലുളള സമയത്ത് ജനാലകളും വാതിലുകളും അടച്ചിടുക, ജനലിനും വാതിലിനും അടുത്ത് നില്‍ക്കാതിരിക്കുക, കെട്ടിടത്തിനകത്തുതന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍. ഇടിമിന്നല്‍ ഉളള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. തുറസായ സ്ഥലത്ത് കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

