മെയ് പകുതിയോടെ കേരളത്തില്‍ കൊവിഡ് കുറയുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം

കാണ്‍പൂര്‍: മെയ് പകുതിയോടെ കേരളത്തില്‍ കൊവിഡ് കുറയുമെന്ന് കാണ്‍പൂര്‍ ഐ.ഐ.ടിയുടെ പഠനം. മെയ് പകുതിയോടെ ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരുമെന്നും പഠനം പറയുന്നു. എന്നാല്‍ കോഴിക്കോട്, എറണാകുളം, മലപ്പുറം ജില്ലകളില്‍ രോഗികളുടെ വര്‍ധന കുറച്ചു നാള്‍ കൂടി തുടരുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.

മെയ് 8 മുതല്‍ 20 വരെയുള്ള കാലയളവില്‍ കോഴിക്കോട് ജില്ലയിലെ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടാകും. എറണാകുളം ജില്ലയിലും മലപ്പുറം ജില്ലയിലും കൊവിഡ് കേസുകള്‍ കുറച്ചുദിവസം കൂടി കൂടിയേക്കാമെന്നും പഠനം പറയുന്നു. ദൈനംദിന രോഗികളുടെ എണ്ണത്തില്‍ കുറവ് വരും. പക്ഷേ, അപ്പോഴേക്കും കോഴിക്കോട് ജില്ലയില്‍ മാത്രം 50000 കേസുകള്‍ ഉണ്ടാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

കേസുകള്‍ ഇരട്ടിക്കുന്ന ഒരു ട്രെന്‍ഡ് കേരളത്തിലുണ്ടായിരുന്നു. കേരളത്തിലും രാജസ്ഥാനിലുമായിരുന്നു അത് കൂടുതലായി കണ്ടത്. രാജ്യത്ത് തന്നെ മഹാരാഷ്ട്ര കഴിഞ്ഞാല്‍ പിന്നെ കേരളമാണ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനമെന്നും കാണ്‍പൂര്‍ ഐ.ഐ.ടി നടത്തിയ പഠനത്തില്‍ പറയുന്നു.

കൃത്യമായ മുന്‍കരുതലുകള്‍ എടുത്ത് മുന്നോട്ടു പോകണമെന്നും വ്യാപനം രൂക്ഷമായ ജില്ലകള്‍ ഐ.സി.യു ബെഡ് 500 എങ്കിലും കരുതണമെന്നും പഠനത്തില്‍ പറയുന്നു. എറണാകുളത്തും സ്ഥിതി സമാനമാണ്. 545 ഐ.സി.യു ബെഡ്ഡുകള്‍ വരെ കൂടുതലായി കരുതണം. മലപ്പുറത്ത് 39000 കേസുകള്‍ വരെ ഉണ്ടായേക്കാം.

കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടി വരില്ലെന്ന നിരീക്ഷണവും പഠനം പങ്കുവെക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →