റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: കോവിഡ് വ്യാപനം: കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കര്‍ശനമാക്കി

May 3, 2021 - 1:31 pm

പത്തനംതിട്ട: കോവിഡ് വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍ കര്‍ശനമാക്കിയതായി ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി  അറിയിച്ചു. ഈ പ്രദേശങ്ങളില്‍ പോലീസും സെക്ടറല്‍ മജിസ്‌ട്രേറ്റുമാരും പരിശോധന കര്‍ശനമാക്കി. ഈ സ്ഥലങ്ങളില്‍ കോവിഡുമായി ബന്ധപ്പെട്ട വാര്‍ഡ്തല സമിതികളും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കോവിഡിന്റെ അതിവ്യാപനം കണക്കിലെടുത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ആരും നിസംഗത പാലിക്കരുത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ ആരും വീടിന് പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *