മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനീകന്‌ അന്തിമോപചാരം

ചവറ : കാശ്‌മീരിലെ ലഡാക്കില്‍ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ച ചവറ കൊട്ടുകാട്‌ എസ്‌എസ്‌ ബൈത്തില്‍ ഷാനവാസിന്റെ ഭൗതീക ശരീരം 2.5.2021 ഞായറാഴ്‌ച രാവിലെ സൈനീക അധികൃതരില്‍ നിന്ന്‌ ബന്ധുക്കള്‍ ഏറ്റുവാങ്ങി. രാവിലെ എട്ടേമുക്കാലിന്‌ കുടുംബീട്ടില്‍ കൊണ്ടുവന്ന മൃതദേഹം പൊതു ദര്‍ശനത്തിന്‌ വെച്ചു. ഉച്ച്‌ക്ക്‌ പന്ത്രണ്ടോടെ ഔദ്യോഗിക ബഹുമതികളോടെ കൊട്ടുകാട്‌ ജുമാ മസ്‌ജിദില്‍ ഖബറടക്കി.

കഴിഞ്ഞ 16ന്‌ ജോലിക്കിടെ മഞ്ഞുമലയിടിഞ്ഞ്‌ പരിക്കേറ്റ ഷാനവാസ്‌ സൈനീക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌. കോവിഡ്‌ പ്രോട്ടോകോള്‍ അനുസരിച്ച്‌ ഷാനവാസിന്റെ കുടുംബ വീട്ടില്‍ നടന്ന ചടങ്ങില്‍ കരസേനയുടെയും കേരള പോലീസിന്റെയും ഔദ്യോഗിക വിടവാങ്ങല്‍ പരേഡും നടത്തി. എന്‍.കെ പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പെടയുളളവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. രാഷ്‌ട്രീയ റൈഫിള്‍ (ആര്‍ &ആര്‍) വിഭാഗത്തിലായിരുന്നു ഷാനവാസിന് ജോലി

റിട്ട. ബിഎസ്‌ എഫ്‌ ഉേേദാഗസ്ഥനായ അബൂബക്കര്‍ കുഞ്ഞാണ്‌ പിതാവ്‌. പരേതയായ റസിയാ ബീബിയാണ്‌ മാതാവ്‌. ഭാര്യ: റഫ്‌ന, മക്കള്‍: അനീന, (5)അമ്‌ന(3)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →