വിവാഹശേഷം സിനിമയിൽ സജീവമല്ലാത്ത സമീറ റെഡ്ഡി തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്കും കുടുംബത്തിനും അടുത്തിടെ കൊവിഡ് പോസിറ്റീവ് ആയതും അതിൽ നിന്ന് മുക്തി നേടിയതുമായ പുതിയ വിവരങ്ങൾ കൈമാറിയിരിക്കുകയാണ് താരം.
എനിക്കും ഭർത്താവ് അക്ഷയ വർദെയ്ക്കും മക്കൾക്കും കഴിഞ്ഞമാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടായിരുന്നെങ്കിലും നിലവിൽ തിരിച്ചുവരാനുള്ള ശ്രമത്തിൽ തനിക്ക് വളരെ വേഗം സുഖം പ്രാപിക്കാൻ യോഗ സഹായിച്ചുവെന്ന് തന്റെ ഇൻസ്റ്റഗ്രാമിലൂടെ നടി പറയുകയുണ്ടായി. ശാരീരിക ക്ഷമത വീണ്ടെടുക്കാനുള്ള വ്യായാമങ്ങൾ ചെയ്യുവാൻ നടി എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു.

