ആലപ്പുഴ: വിരമിക്കല്‍ ദിവസത്തെ ചടങ്ങുകള്‍ ഒഴിവാക്കി അതിനായി നീക്കി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി ആലപ്പുഴ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്. ഐ. 31വര്‍ഷത്തെ സര്‍ക്കാര്‍ ജോലിക്ക് ശേഷം വിരമിച്ച ജി. ലാല്‍ജി കളക്ടറേറ്റിലെത്തി എ.ഡി.എം. ജോസഫ് അലക്‌സിനാണ് 25,000 രൂപ കൈമാറിയത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍മെന്റ് പാര്‍ട്ടി മാറ്റി വെച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. പത്ത് വര്‍ഷം മുന്‍ മന്ത്രി കെ.ആര്‍. ഗൗരിയമ്മയുടെ ഗണ്‍മാനായും എട്ട് വര്‍ഷം വിജിലന്‍സിലും സേവനമനുഷ്ടിച്ചിരുന്നു. ഭാര്യ ഗീതാ കുമാരി. മകന്‍ ആദര്‍ശ് ലാല്‍ ചെന്നൈ ഐ.സി.ഐ.സി.ഐ ബാങ്കില്‍ ഡെപ്യൂട്ടി മാനേജറും മകള്‍ അഞ്ജലി ലാല്‍ ഗോകുലം മെഡിക്കല്‍ കോളേജില്‍ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയുമാണ്.