കൊച്ചി : പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഇതിവൃത്തമാക്കി കൊണ്ട് കർഷകനും ഉഴവുകാളയും തമ്മിലുള്ള ഹൃദയ ബന്ധത്തിന്റെ കഥപറയുന്ന ഹ്രസ്വചിത്രമാണ് പൊൻകുന്നം വർക്കിയുടെ ശബ്ദിക്കുന്ന കലപ്പ . ജയരാജ് സംവിധാനം നിർവഹിച്ച ഈ ചിത്രം ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ടൂർസ് എന്ന ഓടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു.
ദേശീയ അവാർഡ് ജേതാവ് നിഖിൽ എസ് പ്രവീൺ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ സച്ചിൻ ശങ്കർ മന്നത്ത് സംഗീതവും ശ്രീജിത്ത് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. 2019ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പനോരമ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഈ ചിത്രം ഇതേ വർഷം തന്നെ തിരുവനന്തപുരം ഹൃസ്വ ചലച്ചിത്രോത്സവത്തിലും പ്രദർശനത്തിന് തിരഞ്ഞെടു ത്തിരുന്നു.

