‘വംശ ശുദ്ധി’ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയില്‍ അനുകൂല വിധി

കോട്ടയം: ക്‌നാനായ സഭാംഗങ്ങളെ വിവാഹത്തിന്റെ പേരില്‍ സഭയില്‍ നിന്ന് പുറത്താക്കുന്ന നടപടി(വംശ ശുദ്ധി) അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി . ക്‌നാനായ കത്തോലിക്ക നവീകരണ സമിതിയാണ് കോട്ടയം ജില്ലാ അഡീഷണല്‍ അസി. സെഷന്‍സ് കോടതിയെ സമീപിച്ചത്.

കത്തോലിക്കാ രൂപതയില്‍ പെടുന്ന അംഗത്തെ വിവാഹം കഴിച്ചതിന്റെ പേരില്‍ ക്‌നാനായ സഭാംഗത്തെ സഭയില്‍ നിന്ന് പുറത്താക്കരുതെന്നും അത്തരത്തിലുളള പുറത്താക്കലില്‍ നിന്നും കോട്ടയം അതിരൂപത മെത്രാപോലീത്ത, സീറോ മലബാര്‍സഭ മേജര്‍ ആച്ച്ബിഷപ്പ് എന്നിവരെ വിലക്കുക മറ്റുരൂപതകളിലെ കത്തോലിക്ക വിശ്വാസികളുമായുളള വിവാഹത്തിന് ഇടവക വൈദീകന്‍ വഴി പൂര്‍ണ അവകാശവും സൗകര്യവും നല്‍കാന്‍ മേല്‍പ്പറഞ്ഞവര്‍ക്ക് നിര്‍ദ്ദേശം നല്‍കുക, സഭ മാറിയുളള വിവാഹത്തിന്റെ പേരില്‍പുറത്താക്കിയവരെയും അവരുടെ ജീവിത പങ്കാളികളെയും മക്കളെയും സഭയില്‍ തിരിച്ചെടുക്കുക തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചാണ് ക്‌നാനായ കത്തോലിക്ക നവീകരണ സമിതി കോടതിയെ സമീപിച്ചത്. സമിതിയുടെ ആവശ്യങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു.

ക്‌നാനായ കത്തോലിക്ക നവീകരണ സമിതി പ്രസിഡന്റ് ടി.ഒ ജോസഫ്, ലൂക്കോസ് മാത്യു കെ, സികെ പുന്നൂസ്, എന്നിവരാണ് കോടതിയെ സമീപിച്ചത്. കോട്ടയം അതിരൂപത,അതിരൂപത ആര്‍ച്ച് ബിഷപ്പ്, സീറോമലബാര്‍ സഭ ആര്‍ച്ചബിഷപ്പ് ,സീറോമലബാര്‍ സഭ സിനഡ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു കേസ് . ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ഫ്രാന്‍സിസ് തോമസ് ഹാജരായി. സുപ്രീം കോടതി അഭിഭാഷകനായ അഡ്വ. ജോര്‍ജ് തോമസും കേസിനെ സഹായിച്ചതായി നവീകരണ സമിതി പ്രതിനിധികള്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →