ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ സുപ്രീംകോടതി 01/05/21 ശനിയാഴ്ച ഇടക്കാല ഉത്തരവിറക്കും. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ കോടതി എത്രത്തോളം ഇടപെടുമെന്നതാണ് നിര്‍ണായകം. വാക്‌സിന്‍ നയത്തെ അടക്കം 30/04/21 വെള്ളിയാഴ്ച രൂക്ഷമായ ഭാഷയില്‍ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.
ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് തയാറാക്കുന്ന ഇടക്കാല ഉത്തരവ് ശനിയാഴ്ച രാവിലെ സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യും. ഓക്‌സിജന്‍ ക്ഷാമം അടക്കം പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ കോടതി ഉത്തരവിട്ടേക്കും.
അടുത്ത പത്ത് ദിവസത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇടക്കാല ഉത്തരവിലുണ്ടാകുമെന്നാണ് സൂചന. ആധാര്‍ തുടങ്ങിയ തിരിച്ചറിയല്‍ രേഖയില്ല എന്നതിന്റെ പേരില്‍ ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

