യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഏറ്റുമാനൂര്‍: അയല്‍വാസിയുടെ പരാതിയില്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങളം കുന്നുംപുറം പാമ്പാടി ചിറയില്‍ സൂരജ് (19) ആണ് മരിച്ചനിലയില്‍ കാണപ്പെട്ടത്. ഏറ്റുമാനൂര്‍ പാറോലിക്കലുളള പുരയിടത്തിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു. തെളളകത്തെ സ്വകാര്യ ഹോട്ടലില്‍ ഡെലിവറി ബോയി ആയിരുന്നു. 2021 ഏപ്രില്‍ 24ന് ഉച്ചക്ക് 2 മണിക്ക് ഹോട്ടലില്‍ നിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പാഴ്‌സല്‍ കൊടുക്കാന്‍ പോയ സൂരജിനെ കാണാതാവുക യായിരുന്നു.

സുഹൃത്തിന്റെ സ്‌കൂട്ടറുമായാണ് സൂരജ് പോയത്. സമയം കഴിഞ്ഞിട്ടും സുരജിനെ കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടെയാണ് കൈതമല ജുമാമസ്ജിദിന് സമീപം സ്‌കൂട്ടര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സൂരജിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

കഴുത്തില്‍ കയര്‍ കെട്ടിയ ഭാഗവും കാല്‍ ഭാഗവും മറ്റും ജീര്‍ണിച്ച നിലയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോട്ടയം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമാനൂര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പികെ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സത്യന്‍ ഷൈമ ദമ്പതികളുടെ മകനാണ് സൂരജ് . സഹോദരി സാന്ദ്ര.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →