കാല്‍നടയായി അതിര്‍ത്തി കടക്കുന്നവരെ പരിശോധിക്കുന്നതിനുളള നടപടിയില്ല

നെടുംകണ്ടം: നെടുംകണ്ടം മേഖലയിലെ ധാരാളം തോട്ടം തൊഴിലാളികള്‍ യാതൊരു പരിശോധനയും ഇല്ലാതെ അതിര്‍ത്തി കടക്കുന്നതായി ആരോപണം. വാഹനങ്ങളില്‍ എത്തുന്നവരെ പരിശോധിക്കുന്നതിനാലാണ്‌ കാല്‍നടയായി ചെക്ക്‌ പോസ്‌റ്റുകളിലൂടെയല്ലാതെ അതിര്‍ത്തിയിലെ സമാന്തര പാതകളിലൂടെ ഇവരെത്തുന്നത്‌.

അതിര്‍ത്തി പ്രദേശമായ കമ്പംമേട്‌, കുമളി ചെക്ക്പോസറ്റ്‌ വഴിയാണ്‌ വ്യാപകമായി തൊഴിലാളികള്‍ കേരളത്തിലെത്തുന്നത്‌. ഇതിനായി ഒരു പ്രത്യേക സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായും ആരോപണം ഉണ്ട്‌ വാഹനത്തിലെത്തിച്ച്‌ ചെക്ക്‌പോസ്‌റ്റിന്‌ മുമ്പിലിറക്കിവിടും ഇവര്‍ കാല്‍നടയായി ചെക്ക് പോസ്‌റ്റ്‌ കടക്കുകയും അവിടെ കാത്തുനില്‍ക്കുന്ന വാഹനങ്ങളില്‍ കയറി തോട്ടങ്ങളിലേക്ക്‌ പോകുകയുമാണ്‌ ചെയ്യുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →