തിരുവനന്തപുരം : 2021 മെയ് 1 മുതല്‍ പുതുക്കിയ കേന്ദ്ര വാക്‌സിനേഷന്‍ നയം നടപ്പില്‍ വരും. തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ കഴിയും. ഇപ്പോള്‍ ലഭ്യമായിട്ടുളള വാക്‌സിനുകള്‍ ഏപ്രില്‍ 30ന് മുമ്പ് ഉപയോഗിക്കണം . വാങ്ങിയ വാക്‌സിന്‍ ബാക്കിയുണ്ടെങ്കില്‍ മെയ് 1 മുതല്‍ 45 വയസിനുമുകളിലുളളവര്‍ക്കു മാത്രമായി 250 രൂപ നിരക്കില്‍ നല്‍കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
രണ്ടാം ഡോസ് വാക്‌സിനേഷനുവേണ്ടി തിരക്കു കൂട്ടേണ്ടതില്ലെന്നും രജിസ്‌റ്റര്‍ ചെയ്‌ത മൊബൈല്‍ നമ്പരിലേക്ക് നേരിട്ട് വിളിച്ചോ മെസേജ് വഴിയോ അറിയിക്കുമ്പോള്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തിയാല്‍ മതിയാകും. രണ്ടാം ഡോസിനായി രജിസ്‌റ്റര്‍ ചെയ്യേണ്ടതില്ലെന്നും നേരിട്ടെത്തിയാല്‍ മതിയെന്നും കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് അറിയിച്ചു.
വാക്‌സിനേഷന്‍ സെന്‍ററുകളിലെ മാനേജര്‍മാര്‍ ആശാപ്രവര്‍ത്തകരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് അവരെ അറിയിക്കും. രണ്ടാം കോവിഷീല്‍ഡ് വാക്‌സിന്‍ ആറുമതല്‍ എട്ടാഴ്‌ചക്കുളളിലും കോവാക്‌സിന്‍ നാലുമുതല്‍ ആറാഴ്‌ചക്കുളളിലുമാണ് എടുക്കേണ്ടത്.

