തൃശ്ശൂർ: വോട്ടെണ്ണൽ: ജില്ലയിൽ വിപുലമായ സൗകര്യങ്ങൾ

തൃശ്ശൂർ: വോട്ടെണ്ണൽ ദിവസമായ മെയ് രണ്ടിന് വിപുലമായ സൗകര്യങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. വോട്ടെണ്ണൽ വിശദാംശങ്ങൾ തത്സമയം ലഭ്യമാക്കുന്നതിന് മാധ്യമപ്രവർത്തകർക്ക് മാത്രമായുള്ള കേന്ദ്രീകൃത മീഡിയ സെന്റർ കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച അതോറിറ്റി ലെറ്റർ ഉള്ളവർക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശനം അനുവദിക്കുക. 

ഇതിനു പുറമേ എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ മീഡിയ സെന്റർ പ്രവർത്തിക്കും. ട്രെന്റ്സ് ടിവി എന്ന പ്രത്യേക വെബ്സൈറ്റ് മുഖേനയാണ് ഇവിടെ വിവരങ്ങൾ ലഭ്യമാക്കുക. ബി എസ് എൻ എൽ, റെയിൽ ടെൽ, ഏഷ്യാനെറ്റ് എന്നി സേവന ദാതാക്കളുടെ  സഹായത്തോടെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ എന്ന വെബ്സൈറ്റ് വഴി ഡാറ്റാ എന്റർ ചെയ്യുകയും ഓരോ റൗണ്ട് കഴിയുമ്പോഴും ട്രെന്റ്സ് ടിവിയിൽ ലഭ്യമാവുകയും ചെയ്യും. ജില്ലാ കലക്ടറുടെ ഉപദേശപ്രകാരം എൻ ഐ സിയുടെ നേതൃത്വത്തിലാണ് ജില്ലയിൽ  സാങ്കേതിക സഹായം ഒരുക്കിയിരിക്കുന്നത്.

പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ ഫലങ്ങൾ Voter helpline എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെയും result.eci.nic.in എന്ന വെബ്സൈറ്റിലൂടെയും തത്സമയം അറിയാനാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →