തിരുവനന്തപുരം: ഇടവക്കോട് കൊലക്കസ് പ്രതിക്ക് വെട്ടേറ്റു. ആര്‍എസ്എസ് കാര്യവാഹക് ആയിരുന്ന രാജേഷ് വധക്കേസിലെ നാലാം പ്രതിയായ എബി (27)ക്കാണ് വെട്ടേറ്റത് . വലതുകാല്‍ രണ്ടായി മുറിഞ്ഞ നിലയിലാണ്. 28.4.2021 ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ഇടവക്കോട് പ്രതിഭാനഗറില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.
വിടിന് സമീപത്തെ റോഡരുകില്‍ മതിലില്‍ സുഹൃത്തുമൊത്ത് ഇരിക്കുകയായിരുന്നു എബി. അക്രമിക്കാനെത്തിയ സംഘത്തെ കണ്ട് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടര്ന്ന് വെട്ടുകയായിരുന്നു. വലതുകാല്‍ പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലാണ്. മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ശസ്ത്രക്രിയ വേണ്ടതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുളളതായി പോലീസ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തിരുവനന്തപുരം ഡിസിപി മുഹമ്മദ് ആരിഫ് സ്ഥലം സന്ദര്‍ശിച്ചു.

