സംസ്ഥാനവും ആശങ്കയുടെ മുൾമുനയിൽ, സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ ഭൂരിഭാഗവും നിറഞ്ഞു

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ ഭൂരിഭാഗവും നിറഞ്ഞു. എറണാകുളത്ത് ഏപ്രിൽ 28 ന് ഉച്ചയോടെ തന്നെ 84.8 ശതമാനം ഐസിയു കിടക്കകളിലും രോഗികളായി. ഇടുക്കി 85.7 ശതമാനം, കൊല്ലത്ത് 78.4 ശതമാനം, തിരുവനന്തപുരം 75.1 ശതമാനം, കാസര്‍കോട് 74 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.

അതിനിടെ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണെന്നും അതിനാല്‍ രണ്ടാഴ്ച്ചത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നുമുള്ള ആവശ്യവുമായി കെജിഎംഒഎ രംഗത്തെത്തി. ക്രമാതീതമായ വര്‍ധനവാണ് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കണം. ഇതിനായി എട്ടിന നിര്‍ദ്ദേശവും കെജിഎംഒഎ മുന്നോട്ടു വെച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →