ആലപ്പുഴ ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് അധിക 1527 കിടക്കകള്‍ ഒരുങ്ങുന്നു

ആലപ്പുഴ: കോവിഡ് രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ കേന്ദ്രങ്ങള്‍ ജില്ലയില്‍ സജ്ജമാക്കി ജില്ല ഭരണകൂടം. നിലവിലെ ചികിത്സാ കേന്ദ്രങ്ങള്‍ക്ക് പുറമേ എട്ടു ഡൊമിസിലറി കെയര്‍ സെന്ററും മൂന്നു സിഎഫ്എല്‍ടിസിയും ജനറല്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ സൗകര്യത്തോടെ 70 കിടക്കകളുമായി സിഎസ്എല്‍ടിസിയും തയ്യാറായി. ഇവയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എ.അലക്‌സാണ്ടര്‍ അറിയിച്ചു. നിലവില്‍ പുതിയ സംവിധാനം തയ്യാറാകുന്നതോടെ വിവിധ കേന്ദ്രങ്ങളിലായി 4339 കിടക്കകള്‍ തയ്യാറാകും. ഇപ്പോള്‍ 2812 കിടക്കകള്‍ ഉപയോഗിക്കാവുന്ന സ്ഥിതിയിലാണ്. അധികമായി ഉടനെ 1527 കിടക്കകളും കൂടി സജ്ജീകരിച്ചുവരുകയാണ്.

നിലവിലെ ചികിത്സാ കേന്ദ്രങ്ങളില്‍ കിടക്കകള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.ആലപ്പുഴ ഡി.സി. മില്‍സിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ ഇപ്പോഴുള്ള 1440 കിടക്കകള്‍ക്കു പുറമെ 400 കിടക്കകള്‍ കൂടി സജ്ജീകരിക്കും. ചെങ്ങന്നൂര്‍ പുത്തന്‍കാവ് എസ്.ബി.എസ് ക്യാമ്പ് സെന്റര്‍ സി.എഫ്.എല്‍.ടി.സി ആയി രോഗികളുടെ പ്രവേശനത്തിന് തയ്യാറായി. ഇവിടെ 150 ബഡ്ഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.മൂന്ന് ഡി.സി.സികളും രോഗികളെ പ്രവേശിപ്പിക്കുന്നതിന് തയ്യാറായിട്ടുണ്ട്. ചേര്‍ത്തല ടൗണ്‍ ഹാള്‍(ഡി.സി.സി.50), കായംകുളം സ്വാമി നിര്‍മലാനന്ദ മെമ്മോറിയല്‍ ബാലഭവന്‍(ഡി.സി.സി.100), കുട്ടനാട്: എടത്വ സെന്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയം(ഡി.സി.സി.90)എന്നിവയാണ് തയ്യാറായിട്ടുള്ളത്.

ജനറല്‍ ഹോസ്പിറ്റലിലെ പുതുതായി തുടങ്ങുന്ന 70 ബഡ്ഡുകളുള്ള സി.എസ്.എല്‍.ടി.സിക്ക് പുറമേ രണ്ട് സി.എഫ്.എല്‍.ടി.സികള്‍ 740 കിടക്കകളുമായി തയ്യാറായി വരുകയാണ്. പുന്നപ്ര വടക്ക് കേപ്പ് ലേഡീസ്&ജന്റ്‌സ് ഹോസ്റ്റല്‍ (സി.എഫ് .എല്‍.റ്റി.സി440), നൂറനാട് ശ്രീ ബുദ്ധ കോളേജ് ഹോസ്റ്റല്‍ ആന്‍ഡ് സ്‌കൂള്‍300) എന്നിവയാണ് തയ്യാറാക്കിവരുന്ന സി.എഫ് .എല്‍.റ്റി.സികള്‍. അഞ്ച് ഡി.സി.സികളിലായി പുതുതായി 327 ബഡ്ഡുകളും തയ്യാറാക്കി വരുന്നു. പട്ടണക്കാട് സെന്റ് ജോസഫ് പാരിഷ് ഹാള്‍ (ഡി സി സി 50), മാവേലിക്കര ബൈബിള്‍ കോളേജ്&ഐ ഇ എം ഹാള്‍ (ഡി സി സി 120), ചുനക്കര സെന്റ് ഗ്രിഗോറിയസ് പാരിഷ് ഹാള്‍ (ഡി സി സി 50), മാരാരിക്കുളം സൗത്ത് സെന്റ് ആന്റണീസ് പാരിഷ് ഹാള്‍ 57), പള്ളിപ്പാട് സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍ 50) എന്നിവയാണ് പുതുതായി തയ്യാറാക്കിവരുന്ന ഡി.സി.കള്‍.

നിലവില്‍ രോഗികളുള്ള ചികിത്സാകേന്ദ്രങ്ങളുടെ വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ചുവടെ:

ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രി(എസ്.എല്‍.റ്റി.സി.62 കിടക്ക), തണ്ണീര്‍മുക്കം സെന്റ് ജോസഫ്‌സ് പാരിഷ് ഹാള്‍(ഡി.സി.സി.80),

അമ്പലപ്പുഴ: ടി ഡി മെഡിക്കല്‍ കോളേജ് (കോവിഡ് ആശുപത്രി  285), ആലപ്പുഴ വനിതശിശു ആശുപത്രി(സി.എസ്.എല്‍.റ്റി.സി.200), ആലപ്പുഴ ടൗണ്‍ ഹാള്‍(സി.എഫ്.എല്‍.റ്റി.സി.190), ആര്യാട് ഡി.സി. മില്‍സ്(സി.എഫ്.എല്‍.റ്റി.സി1440).

കാര്‍ത്തികപ്പള്ളി: ഹരിപ്പാട് താലൂക്ക് ആശുപത്രി(കോവിഡ് ആശുപത്രി 37), ഹരിപ്പാട് മാധവ ആശുപത്രി (സി.എഫ്.എല്‍.റ്റി.സി145), പത്തിയൂര്‍ എല്‍മെക്‌സ് ആശുപത്രി(സി.എഫ്.എല്‍.റ്റി.സി.120)

മാവേലിക്കര: മാവേലിക്കര പി.എം. ആശുപത്രി(സി.എഫ്.എല്‍.റ്റി.സി.62),

ചെങ്ങന്നൂര്‍ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രി(സി.എസ്.എല്‍.റ്റി.സി.191)

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →