പത്തനംതിട്ട: മേയ് രണ്ടിന് വോട്ടെണ്ണല്‍ ദിവസം വോട്ടെണ്ണലുമായി ബന്ധപ്പെട്ട് നിയുക്തരായിട്ടുള്ള വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഏജന്റുമാര്‍ എന്നിവര്‍ നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരെ മാത്രമേ കൗണ്ടിംഗ് ഹാളില്‍ പ്രവേശനം ലഭ്യമാക്കുകയുള്ളൂ എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പത്തനംതിട്ട: വോട്ടെണ്ണല്‍: ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം
