പത്തനംതിട്ട: കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിക്കപ്പെട്ട കടുത്ത നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആര്.നിശാന്തിനി അറിയിച്ചു. മാസ്ക് കൃത്യമായി ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയുള്ള ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരും. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്തവിധം നടപടി സ്വീകരിക്കുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെ നിയന്ത്രണം തുടരും. ജില്ലാ അഡിഷണല്‍ എസ്.പി ആര്.രാജന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പ്രവര്‍ത്തിച്ചുവരുന്നു.
പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡം പാലിക്കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ കേസെടുക്കുകയും നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പിഴയീടാക്കുകയും ചെയ്യുന്നത് തുടരും വാഹനപരിശോധനയും രാത്രികാല പട്രോളിങ്ങും ശക്തമാക്കിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു.
കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 26.04.2021നും, 27.04.2021നും വൈകുന്നേരം നാലു വരെയുമായി ജില്ലയില്‍ 121 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 126 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടു കടകള്‍ക്കെതിരെ നടപടിയെടുത്തു. മാസ്ക് ഉപയോഗിക്കാത്തതിന് 1199 പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 672 പേര്‍ക്കെതിരെയും പെറ്റിക്കസ് ചാര്‍ജ് ചെയ്തു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമായി തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

