കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. തേവള്ളി ജില്ലാ ഹോമിയോ ആശുപത്രി, ഓച്ചിറ ആയുര്‍വേദ ആശുപത്രി, കാര്യറ സാമൂഹികാരോഗ്യകേന്ദ്രം, ശൂരനാട് വടക്ക്, വെളിയം, അമ്പലത്തുംകാല ഭാഗങ്ങളിലെ അംഗനവാടികള്‍, പൂയപ്പള്ളി സ്വദേശാഭിമാനി വായനശാല, പണ്ടാര തുരുത്ത് സ്‌കൂള്‍ പരിസരം, വെസ്റ്റ് കല്ലട, പെരിനാട്, ഓച്ചിറ ഗ്രാമപഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങള്‍ തുടങ്ങിയവ ശുചീകരിച്ചു.