കൊല്ലം: യൂത്ത് ക്ലബ്ബുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വിവരങ്ങള്‍ കൈമാറുന്നതിനും വാക്‌സിന്‍ വിതരണത്തിനുള്ള രജിസ്‌ട്രേഷന്‍ സേവനങ്ങള്‍ക്കും നെഹ്റു യുവകേന്ദ്ര സംസ്ഥാനത്തെ 1500 യൂത്ത് ക്ലബ്ബുകളില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും 100 യൂത്ത് ക്ലബ്ബുകളിലൂടെയാണ് തുടക്കം.  നെഹ്‌റു യുവ കേന്ദ്രയില്‍ അഫിലിയേഷനുള്ള മുഴുവന്‍ സംഘടനകളിലേക്കും  തുടര്‍ന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കും എന്ന് ഡയറക്ടര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം