വധഭീഷണി: അമ്പിളി ദേവിയുടെ പരാതിയിൽ നടന്‍ ആദിത്യനെതിരെ കേസ്, ആദിത്യൻ ജീവിതത്തിലും നല്ല നടനാണെന്ന് അമ്പിളി

തൃശ്ശൂർ: നടി അമ്പിളി ദേവിയുടെ പരാതിയില്‍ നടന്‍ ആദിത്യന്‍ ജയനെതിരെ ചവറ പൊലീസ് കേസെടുത്തു. സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനുമാണ് ആദിത്യന്‍ ജയനെതിരെ 26/04/21 തിങ്കളാഴ്ച പൊലീസ് കേസെടുത്തത്. കരുനാഗപ്പള്ളി എസിപിക്കും ചവറ സ്റ്റേഷനിലും സൈബര്‍ സെല്ലിലും അമ്പിളി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ആദിത്യന്‍ ജീവിതത്തിലും മികച്ച നടനാണെന്നും നിയമത്തിന്റെ വഴിയില്‍ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അമ്പിളി ദേവി പറഞ്ഞു.
‘വിവാഹ ശേഷം ഞാന്‍ പലരുമായും ബന്ധത്തിലാണെന്നാണ് ആരോപണം. അത് തെളിയിക്കണം. വിവാഹത്തിന് ശേഷമാണ് ആദിത്യന്റെ മറ്റൊരു രൂപം മനസിലായത്. തന്റെ മാതാപിതാക്കള്‍ക്ക് മുന്നില്‍ പോലും നന്നായി അഭിനയിച്ചു. അതുകൊണ്ടാണ് ആദിത്യനുമായുള്ള ബന്ധം വിവാഹത്തിലേക്കെത്തിയത്.’ അമ്പിളി ദേവി പറഞ്ഞു.

അതിനിടെ കൈ ഞരമ്പ് മുറിച്ച ആദിത്യന്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിയുകയാണ്. ആദിത്യന്‍ അപകടനില തരണം ചെയ്തു. വിദഗ്ദ ചികിത്സയ്ക്ക് ശേഷം താരത്തെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →