ന്യൂ ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ആഭ്യന്തര വിമാന സര്‍വീസ് നിയന്ത്രണം മെയ് 31 വരെ തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കോവിഡ് ഒന്നാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ തുടരാനാണ് വിമാനകമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വിമാനത്തിന്റെ സിറ്റിംഗ് കപ്പാസിറ്റിയുടെ 80 ശതമാനം യാത്രക്കാരെ മാത്രമേ വിമാനത്തില്‍ കയറ്റാന്‍ പാടുളളു എന്നാണ് അന്നത്തെ ഉത്തരവ്. കോവിഡ് രണ്ടാം തരംഗത്തില്‍ ആദ്യത്തേതില്‍ നിന്ന് വ്യത്യസ്ഥമായി വ്യാപനം രൂക്ഷമാണ്. പ്രതിദിനം മൂന്നുലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിക്കുന്നത് .ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം തുടരാന്‍ തീരുമാനിച്ചത്. കോവിഡ് പാശ്ചാത്തലത്തില്‍ രാജ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അടുത്തയിടെ നീട്ടിയിരുന്നു.