പാലക്കാട്: ജില്ലയില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ പരിശോധനയിൽ കണ്ടെത്തിയത് 178 കേസുകള്‍

പാലക്കാട്: ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍  ഉറപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാർ നടത്തിയ പരിശോധനയിൽ ഏപ്രില്‍ 24ന് 178 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ചിറ്റൂർ തത്തമംഗലത്ത് നടന്ന അങ്ങാടിവേലയുമായി ബന്ധപ്പെട്ടും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ചുമതലപ്പെടുത്തിയിട്ടുള്ള  പഞ്ചായത്ത്/ നഗരസഭാ പരിധികളിലാണ് പരിശോധന നടത്തുന്നത്. 39 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരാണ് പരിശോധന നടത്തിയത്.

ശാരീരിക അകലം, മാസ്‌ക്, സാനിറ്റൈസിംഗ്  ലംഘനം, കൂട്ടംകൂടി നില്‍ക്കുക, പൊതുസ്ഥലങ്ങളില്‍ തുപ്പുക എന്നിവയ്‌ക്കെതിരെയാണ് കേസ് എടുത്തത്. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങള്‍, വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളും കണ്ടെയ്ന്‍മെന്റ് സോണുകളിലും പരിശോധിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധന നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →