കുമ്പളങ്ങാടില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച

വടക്കാഞ്ചേരി: വ്യാപാര സ്ഥാപനത്തിന്റെ പൂട്ടുതകര്‍ത്ത് 43,000രൂപ കവര്‍ച്ച ചെയ്തു. കുമ്പളങ്ങാട് കുന്നംകുമരത്ത് വീട്ടില്‍ വിജയന്റെ പച്ചക്കറിക്കടയുടെ ഷട്ടറിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. 25.4 2021 ന് രാത്രിയിലാണ് സംഭവം. തൊട്ടടുത്തുളള സ്‌റ്റേഷനറി കടയിലും മോഷണ ശ്രമം നടന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഒന്നും നഷ്ടപെട്ടിട്ടില്ലെന്നാണ് പ്രാഥമീക വിവരം.

വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കോവിഡ് കാലത്ത് രാത്രികാലങ്ങളില്‍ നിയന്ത്രണം ശക്തമാക്കിയതിന്റെ മറവിലാണ് മോഷ്ടാക്കള്‍ സധൈര്യം പുറത്തിരറങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഈമേഖലയില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →