70 ടണ്‍ ഓക്‌സിജനുമായി ഓക്‌സിജന്‍ എക്‌സ്പ്രസ് ഛത്തീസ് ഗഡില്‍ നിന്ന് ഡല്‍ഹിയേക്ക് തിരിച്ചു

ന്യൂഡല്‍ഹി; 70 ടണ്‍ ഓക്‌സിജനുമായി ഓക്‌സിജന്‍ എക്‌സ്പ്രസ് ഛത്തീസ് ഘട്ടില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. നായ്ഗഡിലെ ജിന്‍ഡാല്‍ സ്റ്റീല്‍ വര്‍ക്‌സ് പ്ലാന്റില്‍ നിന്നാണ് ട്രെയിന്‍ യാത്ര തിരിച്ചത്. 26.4.2021 തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ ട്രെയിന്‍ ഡല്‍ഹിയിലെത്തുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ്മ പറഞ്ഞു. നാല് ടാങ്കറുകളാണ് ട്രെയിനിലുളളത്.

അംഗുല്‍ ,കലിംഗ നഗര്‍, റൂര്‍ക്കല, റായ്ഗഡ്, എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കും നാഷണല്‍ കാപ്പിറ്റല്‍ റീജണിലേക്കും ഓക്‌സിജന്‍ എത്തിക്കാനാണ് റെയില്‍വേ ലക്ഷ്യമിട്ടിരിക്കുന്നത്. റോഡ് ടാങ്കറുകള്‍ സജ്ജമാക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സുനീത് ശര്‍മ്മ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →