കേച്ചേരി: തൃശൂര്‍ -കുന്നംകുളം റോഡില്‍ ദേശീയ പാതയില്‍ കേച്ചേരി പാലത്തിന് മുകളില്‍ കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ വോള്‍വോ ബസും, ട്രക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. മധുര സ്വദേശികളായ ലോറി ഡ്രൈവര്‍ പാണ്ടിയുടെ മകന്‍ മുത്തു(35)സഹായി കറുപ്പുസ്വാമിയുടെ മകന്‍ അരുണ്‍(24) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 25.4.2021 ഞായറാഴ്ച വൈകിട്ട് 5.45 നാണ് അപകടം
കോഴിക്കോട് സ്വദേശികളായ ബസ് ഡ്രൈവര്‍ റാഷിദ്(45), കണ്ടക്ടര്‍ ഷിജിനി(39), അബ്ദുല്‍ ബാസിക് (26), മലപ്പുറം സ്വദേശി ആഷിക് (40), എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ കേച്ചേരി, കുന്നംകുളം ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്.