കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം, ഗുരുതരമല്ലാത്ത കൊവിഡ് രോഗികള്‍ക്ക് ഇനി ആന്റിജൻ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

തിരുവനന്തപുരം: കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി ആരോഗ്യ വകുപ്പ് . ഗുരുതര ലക്ഷണമില്ലാത്ത രോഗികള്‍ക്ക് ഇനി മുതൽ ഡിസ്ചാര്‍ജിന് ആന്റിജൻ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.
നേരിയ ലക്ഷണം ഉള്ളവരെ മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്യാം.

26/04/21 തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നടപടി.

പരിശോധന വേണ്ടാതെ ഡിസ്ചാര്‍ജ് ആയവര്‍ 17 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്നും നിര്‍ദ്ദേശമുണ്ട്. ഗുരുതരമായവര്‍ക്ക് പതിനാലാം ദിവസം വീണ്ടും പരിശോധന നടത്തും. ഗുരുതര രോഗികള്‍ക്ക് പ്രാധാന്യം നല്‍കിയാണ് പുതിയ മാര്‍ഗരേഖ. ഗുരുതരമല്ലാത്ത രോഗികളെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ വീട്ടിലേക്കോ മാറ്റാം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →