മുംബൈ; കോവിഡ് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വാനിറ്റി വാനുകള്‍(കാരവന്‍) വിട്ടുനല്‍കി വ്യവസായി. മഹാരഷ്ട്രയിലെ മുംബൈ സ്വദേശിയായ കേതന്‍ റാവല്‍ ആണ് തന്റെ കൈവശമുളള 50 വാനുകളില്‍ 12 എണ്ണം പോലീസും, ഡോക്ടര്‍മാരും, നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി വാനുകള്‍ വിട്ടുനല്‍കിയത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഡ്യൂട്ടിയിലായിരുിക്കുമ്പോള്‍ വാഷ്‌റൂം ഉപയോഗിക്കാനും വേണ്ടിയാണ് വാനിറ്റി വാനുകള്‍ നല്‍കുന്നതെന്ന് കേതന്‍ പറഞ്ഞു. കിടപ്പുമുറി ,ടോയ്‌ലറ്റ് , ഡ്രസിംഗ് ടേബിള്‍, എ.സി.എന്നിവ വാനില്‍ ക്രമീകരിച്ചിട്ടുണ്ട് എല്ലാ ദിവസവും രാവിലെ ഒരുതവണ വാനുകള്‍ താന്‍ ശുദ്ധീകരിക്കുമെന്നും ആശുപത്രികള്‍ക്കും വാനുകള്‍ നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.