ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്ന് സംസ്ഥാനങ്ങളോട് കേജ്രിവാള്‍

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മതിയാകാതെ വരികയാണെന്നും കെജ്രിവാള്‍ കത്തില്‍ വ്യക്തമാക്കി.

അതേസമയം ഡല്‍ഹി ആവശ്യപ്പെട്ടതിലധികം ഓക്‌സിജന്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വര്‍ദ്ധന്‍ രംഗത്തുവന്നിരുന്നു. ഇന്നലെ നടന്ന കോവിഡ് അവലോഹന യോഗത്തില്‍പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് ഡല്‍ഹി സര്‍ക്കാര്‍ നന്ദി പറഞ്ഞിരുന്നുവെന്നും ഹർഷ് വര്‍ദ്ധന്‍ പറഞ്ഞു. കിട്ടിയ ഓക്‌സിജന്‍ എങ്ങനെ ഉപയോഗിക്കണമെന്നത് ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവാദത്തമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →