വിരുന്നിലൂടെ അർജുൻ സർജ വീണ്ടും മലയാളത്തിലേക്ക്

പട്ടാഭിരാമൻ, മരട് 357 , ഉടുമ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം കണ്ണൻ താമരക്കുളം ഒരുക്കുന്ന എക്സ്ട്രീം ഫാമിലി ത്രില്ലർ ചിത്രമാണ് വിരുന്ന് . മരക്കാറിന് ശേഷം കിംങ് അർജുൻ സർജ ഈ ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്കെത്തുന്നു.

ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു മുഖ്യ കഥാപാത്രത്തെയാണ് അർജുൻ സർജ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വക്കേറ്റ് ഗിരീഷ് നെയ്യാർ, ബാദുഷ എൻ എം എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിൽ മുകേഷ് , ബൈജു സന്തോഷ്, അജുവർഗീസ്, ധർമ്മജൻ ബോൾഗട്ടി ,ഹരീഷ് പേരടി, ഗിരീഷ് നെയ്യാർ, ആശാശരത്, സുധീർ , മൻരാജ്, കോട്ടയം പ്രദീപ്, ശോഭ മോഹൻ , പോൾ താടിക്കാരൻ , ജിബിൻ സാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →