വരവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മോഹൻലാൽ

അരവിന്ദന്റെ അതിഥികൾക്കു ശേഷം പ്രദീപ്കുമാർ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് വരവ്. രാകേഷ് മുണ്ടോടി ആദ്യമായി സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനാവുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി പുറത്തിറക്കി. പോസ്റ്റർ പുറത്തിറങ്ങി അല്പസമയത്തിനകം തന്നെ സിനിമക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട് പോസ്റ്റർ പങ്കുവെച്ചത്.

പതിയറ എന്റർടൈമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിന് രാകേഷ് മണ്ടോടി യോടൊപ്പം പുതുമുഖം സുരേഷ് മലയൻകണ്ടി പ്രശസ്ത ഗാനരചയിതാവ് മനു മഞ്ജിത്ത് എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നേരം, പ്രേമം , ഹെലൻ , ആനന്ദം, എന്നീ സിനിമകളുടെ ചീഫ് അസോസിയേറ്റ് ക്യാമറാമാനും കൂടാതെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഹൃദയത്തിൽ സ്വതന്ത്ര ഛായാഗ്രഹണം നിർവഹിച്ച വിശ്വജിത്ത് ഒടുക്കത്തിലാണ് വരവിന്റ ഛായാഗ്രഹകൻ . ചിത്രത്തിൻറെ സൗണ്ട് ഡിസൈനർ ആർ സൗണ്ട് ഡിസൈനിങ്ങിനുള്ള നാഷണൽ അവാർഡ് ജേതാവും ഹോളിവുഡ് ബോളിവുഡ് ,തമിഴ്, തെലുങ്ക്, ചിത്രത്തിൽ പ്രവർത്തിച്ച അനുഭവസമ്പത്തുള്ള പി എം സതീഷാണ്. തെലുങ്ക് തമിഴ് ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന സംഗീതസംവിധായകൻ ഗുണ ബാലസുബ്രഹ്മണ്യൻ ആണ് വരവിന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

ക്രിയേറ്റീവ് ഡയറക്ടർ മനു സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം ദിവ്യ സ്വരൂപ് ഫിലിപ്പ്, പോസ്റ്റർ ഡിസൈൻ സീറോവ് ഉണ്ണി എന്നിവർ നിർവ്വഹിക്കുന്നു. പ്രമുഖ പ്രൊഡക്ഷൻ ഡിസ്ട്രിബ്യൂഷൻ കമ്പനി കലാസംഘം ഫിലിംസാണ് ചിത്രത്തിന്റെ വിതരണം .

ഫ്രീ പ്രൊഡക്ഷൻ ഘട്ടത്തിൽ ഇരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ വർഷം അവസാനത്തോടെയാവും ആരംഭിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →