വാഷിംഗ്ടണ്‍: മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. ഇതുപ്രകാരം ഏപ്രില്‍-ആഗസ്റ്റ് ആകുമ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നും ഏപ്രിൽ 23 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്റ് ഇവാല്യുവേഷന്‍ നടത്തിയ കൊവിഡ് 19 പ്രൊജക്ഷന്‍സ് എന്ന പഠന റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.
ഇന്ത്യയിലെ കൊവിഡ് വ്യാപനം വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകുമെന്നും പഠനത്തില്‍ പറയുന്നു. മെയ് 10 ന് ആകുമ്പോള്‍ കൊവിഡ് മരണങ്ങളുടെ എണ്ണം 5,600 ആയി ഉയരുമെന്ന് പഠനത്തില്‍ പറയുന്നു. ഏപ്രില്‍ 12 നും ആഗസ്റ്റ് 1 നും ഇടയില്‍ 3,29,000 മരണങ്ങള്‍ കൂടിയുണ്ടാകുമെന്നും ഇതോടെ ആകെ മരണസംഖ്യ 6,65,000 ആയി ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്

