കൊല്ലം പബ്ലിക്ക് ലൈബ്രറി പ്രവര്‍ത്തനം നിലച്ചിട്ട് ഒരു വര്‍ഷം

കൊല്ലം: കൊല്ലം പബ്ലിക്ക് ലൈബ്രറിയുടെ വാതിലുകള്‍ അടഞ്ഞിട്ട് ഒരു വര്‍ഷമാവുന്നു. കോവിഡിന്റെ വ്യാപനത്തില്‍ ആളുകള്‍ ലൈബ്രറിയിലേക്ക് വരാതായതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക സ്വാശ്രയത്വം കൈവരിച്ചിരുന്ന ലൈബ്രറി ഇപ്പോള്‍ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്. പരിചരണം ലഭിക്കാതെ പുസ്തകങ്ങള്‍ നശിച്ചുകൊണ്ടിരിക്കുന്നു. മലയാളം, ചരിത്രപഠനം എന്നിവക്കായി യുജിസി അനുവദിച്ച ഗവേഷണ കേന്ദ്രം ഇന്ന് കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയതായി ആക്ഷേപമുണ്ട്. പഴയകാല പ്രതാപത്തിലേക്ക് ലൈബ്രറിയെ തിരികെ കൊണ്ടുവരാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് കൊല്ലത്തെ അക്ഷരസമൂഹം ആവശ്യപ്പെടുന്നു.

പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പടെ തെരഞ്ഞെടുക്കപ്പെട്ട 12 പേരാണ് ലൈബ്രറിയുടെ ഭരണ സമിതിയിലുളളത്.ജില്ലാകളക്ടര്‍ ചെയര്‍മാനും മേയര്‍ വൈസ് ചെയര്‍മാനുമാണ് . ഭരണ തലപ്പത്ത് പ്രമുഖര്‍ അനവധിയുണ്ടെങ്കിലും വര്‍ഷത്തില്‍ ഒരിക്കല്‍പോലും ഭരണ സമിതി യോഗം ചേരാറില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. സുരക്ഷാ ജീവനക്കാര്‍ പുസ്‌കം വൃത്തിയായി സൂക്ഷിക്കുന്നുണ്ടെന്നാണ് അധികൃര്‍ പറയുന്നത്. ലൈബ്രറി തുറക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. വായനക്കാരെ പ്രവേശിപ്പിക്കാതെ പുസ്തക വിതരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ ജില്ലാ കളക്ടറെ സമീപിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ലൈബ്രറി വളപ്പിലുളള സോപാനം ഓഡിറ്റോറിയം, സാവിത്രി ,സരസ്വതി ഹാളുകള്‍ എന്നിവിടങ്ങളില്‍ നിന്നുളള വരുമാനമാണ് പ്രധാന വുമാന മാര്‍ഗ്ഗം. ജീവനക്കാരുടെ ശമ്പളമുള്‍പ്പടെയുളള കാര്യങ്ങള്‍ നടക്കുന്നത് ഇതില്‍ നിന്നാണ്. . ഈ വതുമാനം നിലച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്.

1973ല്‍ പുറത്തിറങ്ങിയ അച്ചാണി എന്ന സിനിമയില്‍ നിന്നുളള ലാഭം മുഴുവന്‍ നിര്‍മ്മാതാവായ കെ രവീന്ദ്രന്‍ നായര്‍ കൊല്ല്ത്ത് ഒരു പൊതു ഗ്രന്ഥശാല സ്ഥാപിക്കുന്നതിനായി സംഭാവന ചെയ്തതിലൂടെയാണ് കൊല്ലം പബ്ലിക്ക് ലൈബ്രറി യാഥാര്‍ത്ഥ്യമാകുന്നത്. 15 ലക്ഷത്തോളം രൂപയാണ് അദ്ദേഹം അന്ന് അതിനായി ചെലവാക്കിയത്. ഒന്നരലക്ഷത്തോളം പുസ്തകങ്ങളും 10,000 സജീവ അംഗങ്ങള്‍ ഉള്‍പ്പടെ 50,000 അംഗങ്ങളും ഉളള ബ്രഹത്തായ സ്ഥാപനമാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →