മുംബൈ: മദ്യത്തിന് പകരം സാനിറ്റയ്സർ കുടിച്ച് ഏഴുപേർ മരിച്ചു. 24/04/21 ശനിയാഴ്ച മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം. തീവ്ര രോഗവ്യാപനത്തെ തുടർന്ന് പ്രദേശത്തെ മദ്യശാലകൾ എല്ലാം അടച്ചിരുന്നു. ഇതിനാലാണ് തൊഴിലാളികളായ യുവാക്കൾ സാനിറ്റൈസര്‍ വാങ്ങി കുടിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മദ്യത്തിന് പകരം സാനിറ്റയ്സർ കുടിച്ചാൽ ലഹരി ലഭിക്കുമെന്ന് യുവാക്കളെ ആരോ തെറ്റുധരിപ്പിച്ചിരുന്നു.തുടർന്ന് യുവാക്കൾ 5 ലിറ്റർ സാനിറ്റിസ്റ്റ് വാങ്ങി പാർട്ടി നടത്തുകയായിരുന്നു.
സാനിറ്റയ്സർ കുടിച്ച ഓരോരുത്തരായി ചർദ്ദിക്കുകയും തളർന്നുവീഴുകയുമായിരുന്നു. ഇവരെ വാനി സര്‍ക്കാര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശാരീരിക സ്ഥിതി മോശയമായതോടെ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുകയായിരുന്നു.

