വാളയാര്‍ കേസന്വേഷിക്കുന്ന സിബിഐ സംഘം പെണ്‍കുട്ടികളുടെ വീട്ടില്‍ തെളിവെടുപ്പു നടത്തി

പാലക്കാട്: വാളയാര്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം അട്ടപ്പളളത്തെ പെണ്‍കുട്ടികളുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലുളള സംഘം കുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുത്തു. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസേറ്റെടുത്ത സിബിഐ ആദ്യമായാണ് പെണ്‍കുട്ടികളുടെ വീട്ടിലെത്തുന്നത്.

പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ട ഷെഡ് സിബിഐ സംഘം പരിശോധിച്ചു. പെണ്‍കുട്ടികളുടെ ഉയരവും ഷെഡിന്‍റെ ഉത്തരത്തിന്റെ പൊക്കവും തമ്മിലെ പൊരുത്തക്കേട് സംബന്ധിച്ച് വിശദമായി പരിശോധിച്ചു. വരും ദിവസങ്ങളില്‍ കൂടതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കും. ആദ്യം കേസന്വേഷിച്ച വാളയാര്‍ എസ്‌ഐ ചാക്കോ മുതല്‍ കുറ്റപത്രം സമര്‍പ്പിച്ച ഡിവൈഎസ്പി എംജെ സോജന്‍ ഉള്‍പ്പെടയുളളവരുടെ മൊഴി രേഖപ്പെടുത്തും.

പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് വിശദാംശം ശേഖരിച്ചാണ് സിബിഐ വാളയാറിലെത്തിയത്. ബലാത്സംഗം , ആത്മഹത്യാ പ്രേരണ, പോക്‌സോ വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് കേസിലെ നാല് പ്രതികള്‍ക്കെതിരെ രണ്ട് എഫ്‌ഐ ആര്‍ ആണ് പോക്‌സോ കോടതിയില്‍ സിബിഐ സമര്‍പ്പിച്ചത്. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് രക്ഷിതാക്കളുടെയും സമര സമിതിതിയുടെയും ആവശ്യം. വിശദാംശം പരിശോധിച്ച ശേഷം വേണമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് സിബിഐ നീക്കം. 13 വയസുളള മൂത്തകുട്ടിയെ 2017 ജനുവരി 13നും 9 വയസുകാരിയെ മാര്‍ച്ച് നാലിനുമാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →