ആലപ്പുഴ: ആലപ്പുഴയിലെ സി പി എമ്മിൽ അസ്വസ്ഥതകൾ പുകയുന്നു. 22/04/21 വ്യാഴാഴ്ച രാവിലെ മന്ത്രി ജി. സുധാകരനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പുന്നപ്ര സമരഭൂമി വാര്‍ഡിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ‘വര്‍ഗ വഞ്ചകാ… രക്തസാക്ഷികള്‍ പൊറുക്കില്ല’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്റര്‍ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പിന്നീട് സി.പി.ഐ.എം പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ജി സുധാകരനെ മാറ്റി നിര്‍ത്തിയതോടെ കടുത്ത മത്സരം നടന്ന അമ്പലപ്പുഴ മണ്ഡലത്തില്‍ വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് സ്ഥാനാര്‍ത്ഥി എച്ച്. സലാമിനൊപ്പമുള്ള മന്ത്രി ജി സുധാകരന്റെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു.
പുറക്കാട് , അമ്പലപ്പുഴ പഞ്ചായത്തുകളുടെ അതിര്‍ത്തിയായ പായല്‍ക്കുളങ്ങരയില്‍ പതിച്ച പോസ്റ്ററുകളാണ് കീറിയത്. ഇതിന് പിന്നാലെ ആരിഫും സലാമും ഉള്ള പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.

